ഹരിതചട്ടം പാലിക്കല്‍: ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു
കോഴിക്കോട്:നിയമസഭ തെരഞ്ഞെടുപ്പില്‍ ഫറോക്ക് നഗരസഭയിലെ 48 ബൂത്തുകളിലും ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. മുഴുവന്‍ പോളിങ് ബൂത്തുകളിലും പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍കൊണ്ട് കമാനങ്ങള്‍ ഒരുക്കും. ഭക്ഷണത്തിനായി സ്റ്റീല്‍പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കും. ഹരിത ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. മാലിന്യങ്ങള്‍ തരംതിരിച്ചു വെക്കാന്‍ ഓലകൊണ്ടുള്ള കൊട്ടകള്‍ നല്‍കാനും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണത്തിന് ഗ്രീന്‍പാക്കിങ് ഉറപ്പുവരുത്താനും ഇതിനായി ഓരോ ബൂത്തിന്റെയും ചുമതല ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ തദ്ദേശ സ്വയംഭരണ […]










