പ്രാദേശികം

എൽ.പി.ജി വിതരണത്തിൽ പ്രതിസന്ധിയില്ല: സിവിൽ സപ്ലൈസ് കമ്മീഷണർ

സംസ്ഥാനത്ത് ഗാർഹിക എൽ.പി.ജി., പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണത്തിൽ യാതൊരു പ്രതിസന്ധിയും നിലവിലില്ലെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. കൊമേഴ്സ്യൽ എൽ.പി.ജി. വിതരണവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നതല്ലാതെ എൽ.പി.ജി. വിതരണത്തിൽ തടസ്സങ്ങൾ ഒന്നും ഇല്ല. മാർച്ച് 29 ലെ സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സെമി-എസ്സൻഷ്യൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഫാർമസ്യൂട്ടിക്കൽ റെയിൽവേ കാറ്ററിങ് അടക്കമുള്ള സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യകതയുടെ 100 ശതമാനം ആയി എൽ.പി.ജി. വിതരണം വർധിപ്പിച്ചും, ഹോട്ടൽ, റസ്റ്റോറന്റ്, ഇൻഡസ്ട്രിയൽ ബേസ്ഡ് സർവീസുകളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് അവരുടെ […]

ഡേക്ടറേറ്റ് ലഭിച്ചു

ഗണിതത്തിലെ ഫ്‌ലൂയിഡ് ഡൈനാമിക്‌സില്‍ തമിഴ്‌നാട് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ആരതി. ടി . പരപ്പനങ്ങാടി ഉള്ളണം സ്വദേശികളായ അധ്യാപകന്‍ അനില്‍ പരപ്പനങ്ങാടിയുടെയും അധ്യാപിക സരിതയുടെയും മകളാണ്. ഭര്‍ത്താവ് ബെബെറ്റോ .ജി നായര്‍. ആരതി ഇപ്പോള്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

യാത്രയയപ്പ് സമ്മേളനവും വാർഷികാഘോഷവും

പരപ്പനങ്ങാടി:37 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന ജി എം എൽ പി സ്‌കൂൾ പരപ്പനങ്ങാടിയിലെ പ്രധാനധ്യാപിക പി.ജി മിനി ടീച്ചറുടെ യാത്രയയപ്പ് മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ ഡോ: കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. എഇഒ ബിന്ദു ടീച്ചർ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ഡയറ്റ് സീനിയർ ലക്ചറർ നിഷ പന്താവൂർ കുട്ടികൾക്ക് ബഹുമുഖ ബുദ്ധിപുരസ്കാരം സമർപ്പിച്ചു. എൽ എസ് എസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പൂർവാധ്യാപിക ഉഷാദേവി ടീച്ചർ വിതരണം ചെയ്തു. രാവിലെ നടന്ന ചടങ്ങിൽ വാർഷികാഘേഷത്തിൻ്റെ ഉദ്ഘാടനം  പരപ്പനങ്ങാടി

മലപ്പുറത്ത് ആവേശമായി ‘സ്വീപ്’ മാരത്തോണ്‍

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം മാരത്തോണ്‍ സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നടത്തിയ മാരത്തോണില്‍ നിരവധി പേര്‍ പങ്കെടുത്തു. മലപ്പുറം കിഴക്കേത്തലയില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ മേല്‍മുറിയില്‍ സമാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍  ഫ്‌ലാഗ് ഓഫ് ചെയ്തു. ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍. അര്‍ജുന്‍  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു;കൈക്ക് പരിക്ക്

കോഴിക്കോട്:നാദാപുരം വാണിമേലില്‍ ജനവാസമേഖലയിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പത്തുവയസുകാരന് പരിക്കേറ്റു. വാണിമേല്‍ വയല്‍പീടികയില്‍ പറമ്പത്ത് ഗഫൂറിന്റെ മകന്‍ ജസ്‌ളാന്‍(10)നാണ് പരിക്കേറ്റത്. രാവിലെ വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്.കൈക്ക് പരിക്കേറ്റ കുട്ടിയ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ജനവാസമേഖലയില്‍ പോലും കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നത് നാട്ടുകാര്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

error: Content is protected !!
Scroll to Top