വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു;കൈക്ക് പരിക്ക്

കോഴിക്കോട്:നാദാപുരം വാണിമേലില്‍ ജനവാസമേഖലയിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പത്തുവയസുകാരന് പരിക്കേറ്റു. വാണിമേല്‍ വയല്‍പീടികയില്‍ പറമ്പത്ത് ഗഫൂറിന്റെ മകന്‍ ജസ്‌ളാന്‍(10)നാണ് പരിക്കേറ്റത്.

രാവിലെ വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്.കൈക്ക് പരിക്കേറ്റ കുട്ടിയ ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

ജനവാസമേഖലയില്‍ പോലും കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നത് നാട്ടുകാര്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top