കാറിൽനിന്ന് പുക, ആശുപത്രി ജീവനക്കാർ രക്ഷകരായി

കോഴിക്കോട് : പുതിയറ ജങ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് ശക്തമായ പുക ഉയർന്നു. സമീപത്തുള്ള കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ സ്റ്റാഫ് അംഗങ്ങൾ ഓടിയെത്തി രക്ഷകരായി. ആശുപത്രിയിലെ എട്ടോളം ഫയർ എക്സ്‌റ്റിങ്ഗഷർ ഉപയോഗിച്ചാണ് ജീവനക്കാർ കാർ സുരക്ഷിതമാക്കിയത്. പിന്നീട് ബീച്ച് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരെത്തി പൂർണ സുരക്ഷ ഉറപ്പാക്കി.

ശനി വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. എല്ലാ വർഷവും കോംട്രസ്റ്റിൽ മാനേജ്മെന്റ് ജീവനക്കാർക്ക് ഫയർ സേഫ്റ്റി ഡിപ്പാർട്ട്മെന്റുമായി ചേർന്ന് അഗ്നിസുരക്ഷാ പരിശീലനം നടത്താറുണ്ട്. ഇത് അപകടമുഖത്ത് സഹായകമായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ആശുപത്രി ജീവനക്കാരുടെ പ്രവർത്തനത്തെ അഗ്നിശമന സേനാ ജീവനക്കാരും പൊലീസും അഭിനന്ദിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top