പ്രണയം: യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി

തിരൂർ : പ്രണയത്തിൽനിന്ന് പിൻമാറാൻ യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി. തിരൂർ പൊലിസിന്റെ അവസരോചിത ഇടപെടലിൽ നാലംഗ സംഘത്തെ പിടികൂടി യുവാവിനെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെയാണ് വെള്ളി രാത്രി തിരൂരിലെ മാളിൽനിന്ന് നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. തുടർന്ന് യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് തിരൂർ പൊലീസിനെ അറിയിക്കുകയും യുവാവിനെ രക്ഷിക്കുകയുമായിരുന്നു.

പ്രതികളായ തിരൂർ തെക്കുംമുറി സ്വദേശി ഉൾപ്പടെ 4 പേരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ബന്ധത്തിൽനിന്ന് പിൻമാറാനായി പെൺകുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ തട്ടികൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത്. പെൺകുട്ടിയുടെ ഫോണിൽനിന്ന് യുവാവിനെ തിരൂരിലേക്ക് വിളിച്ച് വരുത്തിയാണ് കൃത്യം നടത്തിയത്. യുവാവിന് പരാതിയില്ലെന്ന് കോടതിയിൽ പറഞ്ഞതിനെ തുടർന്ന് പ്രതികൾക്ക് ജാമ്യം നൽകി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top