
കോഴിക്കോട് : അപകടത്തിൽ ജീവൻപൊലിഞ്ഞ സഹപാഠികളുടെ ഓർമയ്ക്കായി കൂട്ടുകാർ ചേർന്ന് രൂപംനൽകിയ കൂട്ടായ്മ റഹ്മാനിയ സ്കൂളിലെ കുട്ടികൾക്ക് കരുതലായി. ക്ലൗഡ്‌സ് സെവൻ ചാരിറ്റബിൾ ട്രസ്റ്റാണ് 17 കുട്ടികൾക്ക് ശ്രവണസഹായി ഉപകരണങ്ങൾ സമ്മാനിച്ചത്. റഹ്മാനിയ സ്കൂളിലായിരുന്നു ചടങ്ങ്.
2013ൽ തിരുവനന്തപുരം സാരാഭായി എൻജിനിയറിങ് കോളേജിൽ പഠിക്കുന്നതിനിടെ വിനോദയാത്രയ്ക്കിടെയുണ്ടായ ബസ് അപകടത്തിൽ ജീവൻനഷ്ടപ്പെട്ട സഹപാഠികളുടെ ഓർമയ്ക്കായാണ് കഴിഞ്ഞ 12 വർഷമായി ഇവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. കോളേജിൽ 2009-2013 കാലഘട്ടത്തിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ ഡിപ്പാർട്ടുമെന്റിൽ പഠിച്ചവർ വിനോദയാത്രയ്ക്കിടെ ഇടുക്കി രാജാക്കാടുവച്ച് ബസ് അപകടത്തിൽപ്പെട്ടു. ഇതിൽ ഏഴുപേരുടെ ജീവൻനഷ്ടപ്പെട്ടു.
2023 ൽ നാലുവർഷം ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളുടെ ഓർമ നിലനിർത്താൻ ഓരോവർഷവും ഇവർ ഒത്തുചേരുന്നത് പതിവാണ്. ഈ കൂട്ടായ്മ ക്ലൗഡ്‌സ് സെവൻ ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്ത് കൂടുതൽ വിപുലമായ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ ഭാഗമാണ് ശ്രവണസഹായി വിതരണം.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




