ശക്തമായ കാറ്റിലും മഴയിലും ഒളവണ്ണയിൽ മരംവീണ് വീട് തകർന്നു

പന്തീരാങ്കാവ് : ശനി ഉച്ചക്കുശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒളവണ്ണ ചാത്തോത്തറയിൽ മരം വീണ് വീട് തകർന്നു. ചാത്തോത്തറ മേക്കയിൽ രവീന്ദ്രന്റെ വീടിന് മുകളിലേക്കാണ് വലിയ പ്ലാവ് വീണത്. വീട് പൂർണമായും തകർന്നു. ഗൃഹോപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്.

തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽനിന്നുള്ള സംഘമെത്തിയാണ് മരം മുറിച്ചുമാറ്റിയത്.

Share news
error: Content is protected !!
Scroll to Top