യാത്രയയപ്പ് സമ്മേളനവും വാർഷികാഘോഷവും

പരപ്പനങ്ങാടി:37 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന ജി എം എൽ പി സ്‌കൂൾ പരപ്പനങ്ങാടിയിലെ പ്രധാനധ്യാപിക പി.ജി മിനി ടീച്ചറുടെ യാത്രയയപ്പ് മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ ഡോ: കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു.

എഇഒ ബിന്ദു ടീച്ചർ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ഡയറ്റ് സീനിയർ ലക്ചറർ നിഷ പന്താവൂർ കുട്ടികൾക്ക് ബഹുമുഖ ബുദ്ധിപുരസ്കാരം സമർപ്പിച്ചു. എൽ എസ് എസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പൂർവാധ്യാപിക ഉഷാദേവി ടീച്ചർ വിതരണം ചെയ്തു. രാവിലെ നടന്ന ചടങ്ങിൽ വാർഷികാഘേഷത്തിൻ്റെ ഉദ്ഘാടനം  പരപ്പനങ്ങാടി എസ് ഐ സുനിൽ കുമാർ നിർവ്വഹിച്ചു.

പി.ടി.എ പ്രസിഡൻ്റ് കെ ഷാജി അധ്യക്ഷത വഹിച്ചു. എസ് എം സി ചൊയർമാൻ ഹസ്‌കർ കെ.പി, ഷാജു ഇ.കെ കെ , നൗഫൽ കെ, സാജിത കെ , കദിയുമ്മു ടിച്ചർ , ജലാലുദ്ദീൻ കെ.പി , ഷീലമ്മ ജോൺ, ഇസ്‌ഹാഖ്, ഉമ്മർ ഫാറൂഖ്, കവിത വി.കെ സി ,അക്ഷയ ഇ , സ്‌കൂൾ ലീഡർ ആയിഷ ഫർഹ എന്നിവർ സംസാരിച്ചു.

വിവിധ മൽസരങ്ങളിലെ വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു.

കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

Share news
error: Content is protected !!
Scroll to Top