
ഫറോക്ക് : ചെറുവണ്ണൂർ ബിസി റോഡിൽ മധുര ബസാറിൽ വിൽപ്പനക്കായി സൂക്ഷിച്ച 122.72 ഗ്രാം എംഡിഎംഎയും വിവിധ ഉപകരണങ്ങളുമായി അഞ്ച് യുവാക്കൾ പിടിയിൽ. ഫറോക്ക് ചന്തവണ്ടിത്തൊടി വീട്ടിൽ വി ആഷിക് (31), കോഴിക്കോട് മുഖദാർ ആമിനാസ് വീട്ടിൽ മുഹമ്മദ് ആദിൽ (27), ചെറുവണ്ണൂർ സ്വദേശികളായ മധുര ബസാറിന് സമീപം അരീക്കാടൻ വീട്ടിൽ എ ജാസിർ (27), ഉമ്മപ്പാടം കവുങ്ങിൻ തോടൻ വീട്ടിൽ കെ ടി മുഹമ്മദ് ജാസിർ (22), ഒളവണ്ണ സ്വദേശി പയ്യടിത്താഴം വീട്ടിൽ പി ടി മൻസൂർ (36) എന്നിവരെയാണ് കോഴിക്കോട് സിറ്റി നർക്കോട്ടിക് അസിസ്റ്റൻ്റ് കമീഷണർ അബ്ദുൾ കരീമിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ഡൻസാഫും നല്ലളം ഇൻസ്റെക്ടർ ബിജു പ്രകാശിൻ്റെ നേതൃത്വ ത്തിലുള്ള നല്ലളം പൊലീസും ചേർന്ന് പിടികൂടിയത്.
മധുര ബസാർ ജങ്ഷനടുത്ത് ബേപ്പൂർ ചെറുവണ്ണൂർ പാതയോരത്തെ വാടകക്കെട്ടിടത്തിലെ ചെരുപ്പ് ഗോഡൗണിൽനിന്ന് എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗത്തിനായുള്ള മൂന്ന് ഗ്ലാസ് ടംബ്ലറുകൾ, അളവ് കണക്കാക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, മയക്കുമരുന്ന് വിറ്റുകിട്ടിയ 10,300 രൂപ എന്നിവയും കണ്ടെടുത്തു.
ഡൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ചെരുപ്പ് ഗോഡൗൺ പ്രവർത്തിക്കുന്നതിനായി വാടകയ്ക്കെടുത്ത കടമുറിയിൽ എംഡിഎംഎ എത്തിച്ച് ചെറിയ പാക്കറ്റുകളാക്കി ഫറോക്ക്, ബേപ്പൂർ, മാങ്കാവ്, പന്തിരാങ്കാവ്, രാമനാട്ടുകര തുടങ്ങിയ സ്ഥലങ്ങളിൽ വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതി. സ്കൂൾ അവധിക്കാലം ലക്ഷ്യമാക്കി കൊണ്ടുവന്നതാണ് ലഹരി മരുന്നെന്ന് പ്രതികൾ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
നല്ലളം എസ്ഐ ആനന്ദ്, എഎസ്ഐ സതീഷ്, പൊലീസുകാരായ രഞ്ജിത്ത്, സന്തോഷ്, സിറ്റി ഡൻസാഫ് അംഗങ്ങളായ എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐ അഖിലേഷ്, പൊലീസുകാരായ ഷിനോജ് പനായി, സരുൺ കുമാർ, ലതീഷ്, അഭിജിത്ത്, അതുൽ, ദിനീഷ്, ശ്രീശാന്ത്, മുഹമ്മദ് മപ്പൂർ, തൗഫീക്ക് എന്നിവരാണ് അന്വേഷ കസംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




