
കണ്ണൂര്‍: മയക്കുമരുന്നിന്റെ മാരക ലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കേളകം പോലീസ് സ്റ്റേഷനിലെത്തി മകന്‍ ക്രിസ്റ്റി (25) കീഴടങ്ങി.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ക്രൂരകൃത്യം . ബെംഗളൂരുവില്‍ ബി.സി.എ. വിദ്യാര്‍ത്ഥിയായിരുന്ന ക്രിസ്റ്റി, ലഹരിമരുന്നിന് അടിമപ്പെട്ടതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലെത്തിയതായിരുന്നു. ലഹരി ഉപയോഗത്തെച്ചൊല്ലി വീട്ടില്‍ നിരന്തരം തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകം നടക്കുമ്പോള്‍ പിതാവ് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.
പേരാവൂര്‍ ഡിവൈ.എസ്.പി. ചന്ദ്രമോഹന്‍, കേളകം എസ്.എച്ച്.ഒ. ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഗീതമ്മയുടെ മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




