
കൊണ്ടോട്ടി : പുളിക്കൽ ജ്വല്ലറിയിൽനിന്ന് സ്വർണാഭരണവുമായി മുങ്ങിയ കേസിൽ 17കാരനടക്കം മൂന്നു പേർ കൊണ്ടോട്ടി പൊലീസിൻ്റെ പിടിയിലായി. കോഴിക്കോട് പുവാട്ട് പറമ്പ് മുഹമ്മദ് ഇഖ്ബാൽ (19), കോഴിക്കോട് പെരുമണ്ണ കട്ടക്കളത്തിൽ മുഹമ്മദ് സിനാൻ (19) എന്നിവരാണ് അറസ്റ്റിലായത്.
പുളിക്കൽ കനക മഹൽ ജ്വല്ലറിയിൽ നിന്നാണ് രണ്ട് പവൻ സ്വർണാഭരണവുമായി രക്ഷപ്പെട്ടത്. ആഭരണം വാങ്ങാനെന്ന് പറഞ്ഞ് ജ്വല്ലറിയിലെത്തിയ സംഘം ആഭരണവുമായി മുങ്ങുകയായിരുന്നു. തൂക്കവും വിലയും ചോദിച്ചറിയുന്നതിനിടെ മൂന്ന് വളകളുമായി പുറത്തേക്കോടി. ജ്വല്ലറി ജീവനക്കാരൻ പിന്നാലെ ഓടിയെങ്കിലും പുറത്ത് കാത്തുനിന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു.
കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധനയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




