മലപ്പുറത്ത് ആവേശമായി ‘സ്വീപ്’ മാരത്തോണ്‍

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം മാരത്തോണ്‍ സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നടത്തിയ മാരത്തോണില്‍ നിരവധി പേര്‍ പങ്കെടുത്തു. മലപ്പുറം കിഴക്കേത്തലയില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ മേല്‍മുറിയില്‍ സമാപിച്ചു.

ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍  ഫ്‌ലാഗ് ഓഫ് ചെയ്തു. ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍. അര്‍ജുന്‍  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസഥര്‍ മാരത്തോണില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top