വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് വിസർജ്യം പുരട്ടിയ തുണികൊണ്ട് പെൺകുട്ടിയുടെ മുഖത്തമർത്തിയതായി പരാതി

താമരശേരി : താമരശേരിയിലെ കാരാടിയിൽ സന്ധ്യാസമയത്ത് പിൻവാതിലിലൂടെ വീട്ടിനുള്ളിൽ അതിക്ര മിച്ചു കയറിയ യുവാവ് തന്റെ മല വിസർജ്യം പുരട്ടിയ തുണി കൊണ്ട് വീട്ടിനുള്ളിൽ കട്ടിലിൽ കിടക്കുകയായിരുന്ന പെൺകുട്ടിയുടെ മുഖത്തമർത്തിയതായി പരാതി.

കാരാടിയിൽ അമ്മയ്ക്കും ജ്യേഷ്ഠസഹോദരിയ്ക്കുമൊപ്പം വാടകയ്ക്ക് താമസിക്കുന്ന കോട്ടയം സ്വദേശിനിയായ പത്തൊമ്പതുകാരിയ്ക്കാണ് ദുരനുഭവം. ജീൻസ് പാന്റും ഷർട്ടും ധരിച്ചെത്തിയ ഒരു യുവാവ് വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് ഈ അതിക്രമം കാണിച്ചത്.

വീട്ടുകാരുടെ പരാതിയിൽ താമരശേരി പൊലീസ് സ്ഥലത്തെത്തി. പരിസരപ്രദേശങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.

ബിരുദവിദ്യാർഥിനിയായ പെൺകുട്ടിയും അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ സ്ഥലത്തെത്തിയ വീട്ടുടമയും സുഹൃത്തുമായി വീടിന്റെ മുൻഭാഗത്ത് സംസാരിച്ചു കൊണ്ടിരിക്കെയാണ് ഈ സംഭവം. വീടിന്റെ പിറകുവശത്തെ ശുചിമുറിയിൽ കയറി മലവിസർജനം നടത്തിയ ശേഷം ആ വി സർജ്യം പുരട്ടിയ തുണിയുമായി യുവാവ് തുറന്നുകിടന്നിരുന്ന പിൻവാതിലിലൂടെ വീടിനകത്ത് പ്രവേശിക്കുകയായിരുന്നു. യുവാവ് വിസർജ്യം പുരട്ടിയ തുണിയുപയോഗിച്ച് അകത്തുണ്ടായിരുന്ന പെൺകുട്ടിയുടെ മുഖം പൊത്തി. കരഞ്ഞുകൊണ്ട് പെൺകുട്ടി കുതറിമാറി തള്ളിമാറ്റിയതോടെ പിൻവാതിലൂടെ യുവാവ് ഓടിമറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top