തൃശ്ശൂരിൽ ഇന്ന് പൂരാവേശം

തൃശ്ശൂർ: തൃശ്ശൂർ പൂരം ഇന്ന്. വടക്കുംനാഥന്റെ തട്ടകത്തിലേക്ക് ഘടകപൂരങ്ങൾ പുറപ്പെട്ടു തുടങ്ങി. പുലർച്ചെ 4.45 ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആദ്യ ഘടകപൂരം ആരംഭിച്ചു. ഒൻപത് ആനകളുടെ അകമ്പടിയോടെയാണ് തെക്കേ ​ഗോപുരനടയിലേക്ക് കണിമം​ഗലം ശാസ്താവ് എഴുന്നള്ളുന്നത്.ഇനി തെക്കേ ​ഗോപുരനട വഴി വടക്കുംനാഥ സന്നിധിയിലേക്ക് കടന്നുകൊണ്ട് കൊട്ടിക്കയറും.

മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തും. 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കും. രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്ര മേളം. 250 കലാകാരൻമാർ അണിനിരക്കും. തുടർന്നാണ് തെക്കോട്ടിറക്കം.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. വെടിക്കെട്ടിന് പകരം ഇക്കുറി കതിന പൊട്ടിക്കും.കുടമാറ്റ ചടങ്ങുകൾ ഒരു മണിക്കൂർ ഉണ്ടായിരുന്നത് 15 മിനിറ്റിൽ പൂർത്തിയാവും.

പൂരത്തിന്‍റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും. എട്ട് ഘടക പൂരങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറയ്ക്കാതെ അവതരിപ്പിക്കും.തുടർന്ന് ഏഴാനാകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്ത് പുലർച്ചെ ഏകദേശം മൂന്നു മണിയോടെ മണികണ്ഠനാലെത്തുന്നതോടെ സമാപിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top