ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

ബെംഗളൂരു: ഇന്ത്യയിലെ ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കാനൊരുങ്ങി റെയില്‍വേ. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പുതിയ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയത്. നഗരങ്ങള്‍ക്കിടയിലുള്ള രാത്രികാല യാത്രയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ഈ സര്‍വീസുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഇഎംഎൽ വികസിപ്പിച്ച ആകര്‍ഷകമായ ഓറഞ്ച്, ഗ്രേ നിറങ്ങളിലുള്ള ഈ ട്രെയിന്‍ കെ.എസ്.ആര്‍ ബെംഗളൂരുവിനും മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും ഇടയിലായിരിക്കും സര്‍വീസ് നടത്തുക. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനാണിത്. 2026 ജനുവരിയില്‍ സര്‍വീസ് ആരംഭിച്ച ഹൗറ – കാമാഖ്യ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ആണ് ഈ വിഭാഗത്തിലെ ആദ്യ ട്രെയിന്‍.

നിലവില്‍ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയത്തില്‍ ആറ് മണിക്കൂര്‍ വരെ കുറയ്‌ക്കാന്‍ ഈ അതിവേഗ ട്രെയിനുകള്‍ക്ക് സാധിക്കുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ഉല്‍പ്പാദനം റെയില്‍വേ വേഗത്തിലാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 2026 ഡിസംബറോടെ ഇത്തരത്തിലുള്ള 12 പുതിയ ട്രെയിനുകള്‍ കൂടി പാളത്തിലിറങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top