കോഴിക്കോട് ബസ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു മറ്റൊരു ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: ബസിനെ മറികടക്കാന്‍ അനുവദിക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തകര്‍ത്തെ ചൊല്ലി സ്വകാര്യ ബസ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവറെ പോലീസ് അറസ്റ്റ്‌ചെയ്തു.

മഞ്ചേരി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറായ മലപ്പുറം ഹാജിയാര്‍പ്പടി തൃക്കലങ്ങോട് കഞ്ഞിപ്പറ്റ കെ പി ബാവ മുസമ്മിലി(33)ലിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൊഫ്യൂസില്‍ ബസ്റ്റാന്റിലെ ശുചിമുറിയില്‍ വെച്ചാണ് സംഭവം നടന്നത്.

വേങ്ങര – കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ഡ്രൈവര്‍ മലപ്പുറം വെന്നിയൂര്‍ കൊടക്കല്ല് അരിമ്പ്ര വീട്ടില്‍ എ അബ്ദുല്‍ നാസറിനാണ് കുത്തേറ്റത്. നെറ്റിയുടെ ഇടതുഭാഗത്തും കഴുത്തിലുമാണ് കത്തികൊണ്ടുള്ള കുത്തേറ്റ് മുറിവേറ്റത്. സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ അടിപിടിയും ബഹളവും ഇവിടെ പതിവാണ്.

Share news
error: Content is protected !!
Scroll to Top