
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പെരിന്തല്‍മണ്ണ സ്വദേശി കാപ്പ കേസ് പ്രതി മുഹമ്മദ് റോഷന്‍. ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോളാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപെടുത്തിയത്.
ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസ് എടുത്തു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




