സിആര്‍പിഎഫ് ജവാന്‍ ദില്‍ഷാദ് റോഷന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി

പരപ്പനങ്ങാടി: ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയ സിആര്‍പിഎഫ് ജവാനായ ദില്‍ഷാദ് റോഷന് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും ഡോട്‌സ് സ്‌ട്രൈക്കേഴ്‌സ് പുത്തരിക്കലും ചേര്‍ന്ന് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.

പരിശീലനത്തിന് മുമ്പ് കായികക്ഷമത പരീക്ഷയ്ക്ക് വേണ്ട പരിശീലനം നല്‍കിയതും പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് ആയിരുന്നു. കൂടാതെ, പുത്തരിക്കല്‍ ഡോട്‌സ് സ്‌ട്രൈക്കേഴ്‌സിന്റെ മികച്ച വോളിബോള്‍ താരമായ ദില്‍ഷാദ് റോഷന് സിആര്‍പിഎഫ് സെന്‍ട്രല്‍ വോളിബോള്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സ്വീകരണ ചടങ്ങില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ടും കൗണ്‍സിലറുമായ ഉണ്ണികൃഷ്ണന്‍ കെ, കണ്‍വീനര്‍ കെ. ടി വിനോദ്, ട്രഷറര്‍ സന്ദീപ്. ടി.കെ ,കോച്ച് ഉനൈസ് സി.പി, ഡോട്‌സ് സ്‌ട്രൈക്കേഴ്‌സ് പ്രസിഡണ്ട് ഭക്തവത്സലന്‍, അഷ്‌റഫ്, സഫ്വാന്‍, റഹീം, റാഫി, വിഷ്ണു, അനീന എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top