നിറവ് പ്രകാശനം ചെയ്തു

പരപ്പനങ്ങാടി: ജി എം എൽ പി സ്കൂൾ പരപ്പനങ്ങാടിയിലെ പ്രധാന അധ്യാപിക പിജി മിനി ടീച്ചറുടെ യാത്രയയപ്പ് വാർഷികാഘോഷം എന്നിവയുടെ അനുബന്ധിച്ച് പിടിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സപ്ലിമെൻറ് ‘നിറവ്’ പ്രകാശനം ചെയ്തു.

എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷാനോജ് പൂർവ്വ വിദ്യാർത്ഥിയായ കെ ടി ഹംസയ്ക്ക് നൽകി പ്രകാശനം ചെയ്തു.

പ്രധാനധ്യാപിക പി.ജി മിനി ടീച്ചർ,പിടിഎ പ്രസിഡൻ്റ് കെ ഷാജി ,എസ് എം സി ചെയർമാൻ ഹസ്കർ കെ പി ,സ്റ്റാഫ് സെക്രട്ടറി കവിത വി.കെ.സി ,ഇസാഹാക്ക്, സ്‌കൂൾ ലീഡർ ആയിഷ ഫർഹ എന്നിവർ നേതൃത്വം നൽകി.

Share news
error: Content is protected !!
Scroll to Top