ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം; പ്രതി പിടിയിൽ

കോഴിക്കോട് : വ്യാജ ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടത്തിയയാ പിടിയിൽ. കല്ലായി കപ്പക്കൽ സ്വദേശി മണ്ണടത്ത് പറമ്പ് വീട്ടിൽ മുസ്തഫ (56 ) നെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്.

പന്നിയങ്കര ചക്കുംകടവ് കോയാസ് ഹോട്ടലിന്റെ മുൻവശം വെച്ചാണ് വ്യാജ ഒറ്റ നമ്പർ ലോട്ടറി കച്ചവടം.

പ്രതിയുടെ കൈവശം ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടത്താൻ ഉപയോഗിച്ച മൊബെൽ ഫോണും, ലോട്ടറി നമ്പറുകൾ എഴുതിയ കടലാസ് തുണ്ടുകളും, ഒറ്റ അക്ക നമ്പർ ലോട്ടറി വിറ്റ വകയിൽ കിട്ടിയ 11390 രൂപയും കണ്ടെടുത്തു.

Share news
error: Content is protected !!
Scroll to Top