ഷാര്‍ജയില്‍ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

ഷാര്‍ജ:ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്.

ജോലിസ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവത്തില്‍ നിഷാദിന്റെ സഹപ്രവര്‍ത്തകനായ കരുവമ്പൊയില്‍ സ്വദേശി ഷമീറിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയില്‍ ഏറെ നാളായി ജോലി ചെയ്തു വരികയായിരുന്നു.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top