
നാദാപുരം: നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടില്‍ നിന്ന് തീപടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. വളയം രാജധാനിക്കടുത്തെ എടവനക്കണ്ടിയില്‍ കുമാരന്‍(64) ആണ് മരിച്ചത്.
വീടിന് പുറകുവശത്തെ പറമ്പില്‍ അടിക്കാട് വെട്ടി തീട്ടപ്പോള്‍ ഇതില്‍ നിന്നും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. പറമ്പില്‍ തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ബോധരഹിതനായി കുമാരന്‍ വീണുകിടക്കുന്നത് കണ്ടത്. ഉടനെ വളയം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് പകല്‍ 12 മണിയോടെയാണ് അപകടം സംഭവിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ:ശോഭ. മക്കള്‍:ഷിബിന്‍ ലാല്‍, അര്‍ഷിന്‍ ലാല്‍. മരുമകള്‍:നവ്യ.




