കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെത്തുടര്‍ന്ന് കൊല്ലം കരുനാഗപ്പള്ളിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് വൈകീട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. ഇതേതുടര്‍ന്ന് രാത്രി 8.15 ഓടെയാണ് മരണം സംഭവിച്ചത്. അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനില്‍ പനച്ചൂരാന്‍ സിനിമാ മേഖലയിലെത്തിയത്. അറബിക്കഥ (2007), കഥ പറയുമ്പോള്‍ (2007), മാടമ്പി (2008), സൈക്കിള്‍ (2008), നസ്രാണി (2008), ഭ്രമരം (2009), പെണ്‍പട്ടണം (2010), ബോഡീഗാര്‍ഡ് (2010) […]










