Section

malabari-logo-mobile

പുതു നോവലിന്റെ ദിശകള്‍;കോഴിക്കോട് സാംസ്‌ക്കാരികവേദിയും ഡിസി ബുക്‌സുമൊരുക്കിയ സംവാദം

HIGHLIGHTS : കോഴിക്കോട്: കോഴിക്കോട് സാംസ്‌കാരിക വേദിയും ഡി സി ബുക്‌സും ഒരുക്കിയ പുതു നോവലിന്റെ ദിശകള്‍ എന്ന ചര്‍ച്ച ഏറെ

കോഴിക്കോട്: കോഴിക്കോട് സാംസ്‌കാരിക വേദിയും ഡി സി ബുക്‌സും ഒരുക്കിയ പുതു നോവലിന്റെ ദിശകള്‍ എന്ന ചര്‍ച്ച ഏറെ സംവാദാത്മകമായി. കേരളത്തിന്റെ ഭൂമി ശാസ്ത്രപരവും സാംസ്‌ക്കാരികവുമായ അതിരുകള്‍ കടന്ന് ഇന്ന് മലയാള നോവലുകള്‍ ഒരു പുതിയ ലോക ബോധത്തെ സൃഷ്ടിക്കുന്നുവെന്ന് അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

ചര്‍ച്ചയില്‍ കല്പറ്റ നാരായണന്‍, ടി പി രാജീവന്‍, ടി.ഡി രാമകൃഷ്ണന്‍, മിനി പ്രസാദ് എന്നിവര്‍ പങ്കെടുത്തു. എം സി . അബ്ദുല്‍ നാസര്‍ മോഡറേറ്ററായി.

sameeksha-malabarinews

ചടങ്ങിന്റെ ഭാഗമായി ഡി സി പുറത്തിറക്കിയ ടി ഡി രാമകൃഷ്ണന്റെ മാമാ ആഫ്രിക്ക, ജീവന്‍ ജോബ് തോമസിന്റെ തേനീച്ച റാണി, താഹ മാടായിയുടെ ആയിരത്തൊന്ന് മലബാര്‍ രാവുകള്‍, ഷബിതയുടെ അരുന്ധക്കനി, ഷീല ടോമിയുടെ വല്ലി എന്നീ നോവലുകളുടെ പ്രകാശനം നടന്നു. എ.കെ അബ്ദുല്‍ ഹക്കിം അധ്യക്ഷനായ ചടങ്ങില്‍ എഴുത്തുകാരന്‍ രാജേന്ദ്രന്‍ എടത്തുംകര നോവലുകളെ പരിചയപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!