Section

malabari-logo-mobile

എഴുത്തുകാരന്‍ പി എന്‍ ദാസ് (72)അന്തരിച്ചു.

HIGHLIGHTS : കോഴിക്കോട്: എഴുത്തുകാരന്‍ പി.എന്‍.ദാസ് അന്തരിച്ചു. എഴുപത്തിരണ്ടു വയസ്സായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു...

കോഴിക്കോട്: എഴുത്തുകാരന്‍ പി.എന്‍.ദാസ് അന്തരിച്ചു. എഴുപത്തിരണ്ടു വയസ്സായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ‘ഒരു തുള്ളി വെളിച്ചം’ എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്റ് പുരസ്‌ക്കാരം നേടിയിട്ടുണ്ട്.

ദീപാങ്കുരന്‍ എന്ന തൂലികാ നാമത്തില്‍ ആയിരുന്നു അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്

sameeksha-malabarinews

ഭാര്യ – രത്‌നം (റിട്ട. അദ്ധ്യാപിക ഗുരുദേവ വിലാസം എ എല്‍ പി സ്‌കുള്‍ ) മക്കള്‍- മനു (വണ്‍ഇന്ത്യ ഓണ്‍ലൈന്‍ ) മനീഷ് (പൊയില്‍കാവ് എച്ച് എസ് എസ് ) ദീപാരശ്മി (സി എം സി എച്ച് എസ് എസ് ) മരുമക്കള്‍- സുദേഷ്ണ ( ബി എം എച്ച് അക്കാദമി ) സിജി (കെ എം സി ടി കോളേജ്) അഖില്‍ (കോണ്‍കോര്‍ഡ് ട്രാവല്‍സ്) സഹോദരങ്ങള്‍ – രവീന്ദ്രന്‍, സിദ്ധാര്‍ത്ഥന്‍, വിജയന്‍ ,ഇന്ദിര, പ്രഭാകരന്‍, ബാബു.സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10 മണി കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

photo courtesy: dool news

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!