മൂന്നു നഗരങ്ങളിൽ സാഹിത്യോത്സവം സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കും: മന്ത്രി സജി ചെറിയാൻ
കോഴിക്കോട്:കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളിൽ സാഹിത്യോത്സവം സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ-പതിപ്പ് (ഇ-കെ.എൽ.എഫ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്കാരിക രംഗത്തിനു വേണ്ടി പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സച്ചിദാനന്ദന്റെ പുതിയ കവിതാ സമാഹാരം ഇല്ല , വരില്ലിനി ചടങ്ങിൽ മന്ത്രി പ്രകാശിപ്പിച്ചു. എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. […]










