Section

malabari-logo-mobile

സംസ്ഥാന കഥകളി, വാദ്യ, നൃത്ത-നാട്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

HIGHLIGHTS : State Kathakali, Instrument, Dance and Dance Awards announced

2019, 2020  വർഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ വാദ്യ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു. 2019  ലെ സംസ്ഥാന കഥകളി പുരസ്‌കാരം  വാഴേങ്കട വിജയനാണ്. 2019ലെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം മച്ചാട് രാമകൃഷ്ണൻ നായർക്ക് ലഭിച്ചു. 2019ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരത്തിന് ധനഞ്ജയൻ, ശാന്ത ധനഞ്ജയൻ എന്നവരെ തിരഞ്ഞെടുത്തു.

2020 ലെ സംസ്ഥാന കഥകളി പുരസ്‌കാരം സദനം ബാലകൃഷ്ണന് നൽകും. 2020ലെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം കിഴക്കൂട്ട് അനിയൻ മാരാർക്കാണ്. 2020 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം വിമല മേനോന്  ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്‌കാരങ്ങളും.
സാംസ്‌കാരിക വകുപ്പ് അഡീഷണൽ  സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, കലാമണ്ഡലം കെ.ജി. വാസുദേവൻ, കെ.ബി. രാജാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് രണ്ടു വർഷത്തെയും സംസ്ഥാന കഥകളി പുരസ്‌കാര ജേതാക്കളെ നിർണയിച്ചത്. സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ഡോ. ടി. എൻ. വാസുദേവൻ, ചന്ദ്രൻ പെരിങ്ങോട് എന്നിവരടങ്ങിയ സമിതിയാണ് രണ്ടു വർഷത്തെയും  പല്ലാവൂർ അപ്പുമാരാർ പുരസ്‌കാര ജേതാക്കളെ നിർണയിച്ചത്.

sameeksha-malabarinews

സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, കലാമണ്ഡലം ഹൈമവതി,  കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ചന്ദ്രിക എന്നിവരാണ് കേരളീയ നൃത്ത-നാട്യ പുരസ്‌കാര ജേതാക്കളെ നിർണയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!