Section

malabari-logo-mobile

ജി.പി.എസ്. വാഹന ട്രാക്കിംഗ് മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നു

HIGHLIGHTS : GPS Introduces vehicle tracking management system

തിരുവനന്തപുരം: പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം അനുശാസിക്കും വിധം ജി.പി.എസ് വാഹന ട്രാക്കിംഗ് മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ ഫെബ്രുവരി 17ന് ഉച്ചയ്ക്ക് രണ്ടിന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. വലിയതുറ സപ്ലൈകോ ഗോഡൗണില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും.

ഭക്ഷ്യധാന്യം കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുതാര്യത ഉറപ്പാക്കാനും ജി.പി.എസ്. വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനം സഹായിക്കും. എഫ്.സി.ഐ ഗോഡൗണ്‍, സി.എം.ആര്‍ മില്ലുകള്‍ എന്നിവയില്‍ നിന്ന് സപ്ലൈകോ ഇടക്കാല സംഭരണ സ്ഥലങ്ങളിലേക്കും (എന്‍.എഫ്.എസ്.എ ഗോഡൗണ്‍), ഇടക്കാല സംഭരണ സ്ഥലങ്ങളില്‍ നിന്ന് റേഷന്‍ കടകളിലേക്കും കാലതാമസമില്ലാതെ മുന്‍നിശ്ചയിച്ച റൂട്ടുകളിലൂടെത്തന്നെ പോകുന്നുണ്ടെന്നും ഉറപ്പാക്കാനാവും.

sameeksha-malabarinews

ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ വാഹനങ്ങളുടെ കൃത്യമായ അവസ്ഥയും സ്ഥാനവും അറിയാന്‍ വകുപ്പിന് തത്സമയ എസ്.എം.എസ്. ലഭിക്കും.
സിവില്‍ സപ്ലൈസ് വകുപ്പ് മേധാവികള്‍, കേന്ദ്ര കാര്യാലയത്തിലെ മേധാവികള്‍, മേഖലാ മാനേജര്‍മാര്‍, സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളുടെ ചലനം നിരീക്ഷിക്കാനുള്ള സംവിധാനവും കേന്ദ്ര മോണിറ്ററിങ് സംവിധാനവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ജി.പി.എസ്. സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ സി-ഡാക്കിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!