കാക്കനാടന്‍ പുരസ്‌കാരം ബി മുരളിക്കും എ കെ അബുദുല്‍ ഹക്കിമിനും

വര്‍ക്കല: മലയാള സാംസ്‌കാരിക വേദിയുടെ നാലാമത് കാക്കനാടന്‍ സാഹിത്യ  പുരസ്‌കാരം  ബി.മുരളിക്കും എ.കെ അബ്ദുല്‍ ഹക്കീമിനും.

ബി.മുരളിയുടെ കഥാസമാഹാരം’ബൈസിക്കിള്‍ റിയലിസം’ , എ കെ അബദുള്‍ ഹക്കീമിന്റെ വൈജ്ഞാനിക പഠനഗ്രന്ഥമായ ‘പുതിയ ടീച്ചറും പുതിയ കുട്ടിയും’ എന്നീ കൃതികള്‍ക്കാണ് പുരസ്‌ക്കാരം.

ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ബാബു കുഴിമറ്റം, സിനില്‍ സി.ഇ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്.

11,111 രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. മാര്‍ച്ച് രണ്ടാം വാരം കൊല്ലത്ത് വെച്ച് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് മലയാള സാംസ്‌ക്കാരിക വേദി ചെയര്‍മാന്‍ അന്‍സാര്‍ വര്‍ണനയും ജനറല്‍ സെക്രട്ടറി ബിജു ഗോപാലനും അറിയിച്ചു.

Share news
error: Content is protected !!
Scroll to Top