ബജറ്റ് ;പ്രതിഷേധവുമായി പഞ്ചാബ് എംപിമാര്‍

ദില്ലി: ബജറ്റ് അവതരണവേളയില്‍ കര്‍ഷകസമരമുയര്‍ത്തി പ്രതിഷേധവുമായി പഞ്ചാബില്‍ നിന്നുള്ള എംപിമാര്‍. പഞ്ചാബില്‍ നിന്നുള്ള രണ്ട് എംപിമാര്‍ കറുത്ത ഗൗണ്‍ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാര്‍ലമെന്റില്‍ എത്തിയത്. ജസ്ബിര്‍ സിങ് ഗിലും ഗുര്‍ജീത്ത് സിങ് ഒജ്‌ലയുമാണ് കറുത്ത ഗൗണും പോസ്റ്ററുമായി പാര്‍ലമെന്റില്‍ എത്തിയത്.

ബജറ്റവതരണം തുടങ്ങിയപ്പോള്‍ത്തന്നെ പ്രതിഷേധം തുടങ്ങി. പല തവണ ബഹളം തുടര്‍ന്നപ്പോള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഇടപെട്ട് ബഹളം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top