ദില്ലി: ബജറ്റില്‍ ഗതാഗത മേഖലയ്ക്ക് പുതിയ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. വോളന്ററി വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുപ്രകാരം 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയരാകണം. വാണിജ്യ ഗതാഗതത്തിന്റെ കാര്യത്തില്‍ ഈ കാലവധി 15 വര്‍ഷമാണ്.
ഇതുവഴി പഴക്കമുള്ളതും ഉപയോഗ ശൂന്യവുമായിട്ടുള്ള വാഹനങ്ങള്‍ മാറ്റുന്നതിന് സഹായകമാകും.കൂടാതെ ഇന്ധന ക്ഷമത വര്‍ധിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹര്‍ദമാക്കാനും ഇത് സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതുപ്രകാരം വാഹനങ്ങള്‍ മൂന്ന് തവണയില്‍ കൂടുതല്‍ ഫിറ്റ്‌നെസ് ടെസ്റ്റില്‍ തോറ്റാല്‍ അത്തരം വാഹനങ്ങള്‍ നിര്‍ബന്ധമായും റോഡില്‍ നിന്ന് ഒഴിവാക്കും.



