മൂന്നിയൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

മൂന്നിയൂര്‍: ആലിചുവട്ടില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ആലിന്‍ ചുവട് സ്വദേശി പാങ്ങാട്ട് കുഞ്ഞിമുഹമ്മദ്(70) ആണ് മരിച്ചത്.

അപകടത്തില്‍ പാങ്ങാട്ട് മുജീബ്(41)നും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് കുഞ്ഞിമുഹമ്മദ് മരണപ്പെട്ടത്.

ചെമ്മാട് തലപ്പാറ റൂട്ടില്‍ ആലിന്‍ചുവട് വെച്ച് ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top