യു കലാനാഥന്‍ മാസ്റ്റര്‍ക്ക് കേരള സാഹിത്യഅക്കാദമി അവാര്‍ഡ്

പ്രശസ്ത എഴുത്തുകാരനും യുക്തിവാദി സംഘം നേതാവുമായ യു കാലാനാഥന്‍ മാസ്‌ററര്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. സാഹിത്യരംഗത്തെ സമഗ്രസംഭാവനക്കുള്ള അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. 30,000രൂപയും സാക്ഷ്യപത്രവും,പൊന്നാടയും ഫലകവുമാണ് അവാര്‍ഡ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനങ്ങളുടെ നേതൃനിരയിലെ പ്രവര്‍ത്തിച്ചിരുന്ന കലാനാഥന്‍ മാസ്റ്റര്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയാണ്.

നേരത്തെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ആത്മാവ് സത്യമോ, മിഥ്യയോ?, ഏകസിവില്‍കോഡ് എന്നിവി അദ്ദേഹത്തിന്റെ കൃതികളാണ്. നിരവധി ശാസ്ത്രലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

Share news
 • 26
 •  
 •  
 •  
 •  
 •  
 • 26
 •  
 •  
 •  
 •  
 •