
തൃപ്രങ്ങോട് : നാളിശ്ശേരിയിൽ മരംവെട്ട് തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ബംഗാൾ സ്വദേശിയായ താരിഫുൾ ഹഖ് അറസ്റ്റിൽ. തിരൂർ പറവണ്ണ സ്വദേശിയും തൃപ്രങ്ങോട് പൊയിലിശ്ശേരിയിലെ താമസക്കാരുമായ ആയിഷ വീട്ടിൽ മുഹമ്മദ് ഷാഫി (55)യെയാണ് നാളിശ്ശേരിയിലെ കെട്ടിടത്തിന് മുകളിലെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബുധൻ രാവിലെ 7.30ഓടെയാണ് സംഭവം. തലയ്ക്ക് പിറകിലേറ്റ മുറിവിൽ നിന്ന് രക്തംവാർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സ്ഥലത്തുനിന്ന് മുങ്ങിയ പ്രതി താരിഫുൾ ഹഖിനെ കാരത്തൂരിൽവച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഫിയുടെ സഹായിയായിരുന്നു താരിഫുൾ ഹഖ്. മുന്ന് മാസം മുമ്പാണ് ഇയാൾ ഷാഫിയുടെ കൂടെ ജോലി ചെയ്തിരുന്നത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




