
മലപ്പുറം:ഊരകം പഞ്ചായത്തിലെ കൊട്ടുമല വിളവത്ത് പറളിപ്പുറത്തു സജിനക്ക് കടലുണ്ടിപ്പുഴയിൽ നീന്തുന്നതിനിന്റെ കളഞ്ഞു പോയ രണ്ടര പവന്റെ പാദസരം തിരികെ എടുത്തു നൽകി മലപ്പുറം ഫയർ ഫോഴ്സ് സ്ക്യൂബ ഡൈവർമാരുടെ വിഷുക്കൈനീട്ടം.
അവധി ദിനങ്ങൾ ആഘോഷിക്കാൻ സ്വന്തം വീട്ടിലെത്തിയ സജ്‌ന ബുധനാഴ്ച കുടുംബക്കാർക്കൊപ്പം കൊട്ടുമല തൂക്കുപാലത്തിനു താഴെ നീന്താൻ വന്നതായിരുന്നു.ഇറങ്ങുമ്പോൾ പാദസരം കാലിൽ ഉണ്ടായിരുനെന്ന് ഉറപ്പുള്ളത് കൊണ്ട് മലപ്പുറം അഗ്നി രക്ഷാ സേനയിലെ മുങ്ങൽവിദഗ്ദരുടെ സഹായം തേടി.
സേനയിലെ സ്ക്യൂബ ഡൈവർമാരായ വി പി നിഷാദ്, മുഹമ്മദ് ഷിബിൻ, കെ സി മുഹമ്മദ് ഫാരിസ് എന്നിവർ സ്ഥലത്തു എത്തി ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തി പുഴയുടെ മധ്യ ഭാഗത്തു 3 മീറ്ററോളം താഴ്ചയിൽ നിന്നും നിന്നും പാദസരം കണ്ടെത്തി ഉടമക്ക് കൈമാറി.
സ്വർണ്ണത്തിന് ഏറെ വിലയുള്ള സമയത്തു പാദസരം നഷപെട്ടു വിഷാദത്തിലിരുന്ന വിധവയായ സജ്‌നക്ക് ആഭരണം തിരിച്ചു കിട്ടിയത് വലിയ ആശ്വാസമായി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




