സാഹിത്യം

ഉമ്മയെ മറക്കാത്ത അവരെ ഓര്‍ക്കാന്‍ ഉമ്മയ്ക്ക് ഓരോരോ കാരണങ്ങള്‍

അബ്ദുള്‍ സലീം ഈ.കെ എഴുതുന്നു ഓര്‍മ്മ നഷ്ടപ്പെട്ടവരെ ഓര്‍ക്കാനുള്ള ദിനമാണ് സെപ്റ്റംബര്‍ 21.. ലോക അല്‍ഷിമേഴ്‌സ് ദിനം… ഒരിക്കല്‍ കൂടി അവരെ ഒന്നോര്‍ത്തെടുക്കട്ടെ… ഉമ്മയെ മാത്രം മറക്കാത്ത അവരെ ഓര്‍ക്കാന്‍ ഉമ്മയ്ക്ക് ഓരോരോ കാരണങ്ങള്‍… ആരും വിളിക്കാതെ തന്നെ വീട്ടിലെ ചില പ്രത്യേക ജോലികള്‍ ചെയ്യാന്‍ അവരെത്തും. മിക്കവാറുംചെയ്യേണ്ട ജോലിയൊക്കെ അവരുതന്നെ കണ്ടെത്തിയിരിക്കും. കവുങ്ങിന്‍ പട്ട കൊണ്ടുള്ള ചൂല് നിര്‍മ്മിക്കുക ,അതിന്റെ ‘പാള’ മുറിച്ച് ഉണക്കി പിന്നീട് ഉപയോഗിക്കാന്‍ പാകത്തില്‍ കെട്ടിവെക്കുക. തെങ്ങോല തറച്ച് വലിയ ചൂട്ടുപോലെ […]

പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ – എം ബഷീറിന്റെ കവിതാ സമാഹാരം ബെന്യാമിൻ പ്രകാശനം ചെയ്തു

പരപ്പനങ്ങാടി സ്വദേശി എം.ബഷീറിൻ്റെ  കവിത സമാഹാരമായ പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ പ്രകാശനം ചെയ്തു. ഓൺലൈൻ വഴി ആഗസ്റ്റ് 30നായിരുന്നു പ്രകാശനം. നവമാധ്യമങ്ങളിൽ നിരന്തരം കവിതകൾ എഴുതി വന്നിരുന്നു എം.ബഷീർ. മനുഷ്യൻ്റെ പ്രശ്നങ്ങളേയും പ്രണയങ്ങളേയും സ്വപ്നങ്ങളേയുമൊക്കെ കവിതയുടെ വരികളിൽ ബഷീർ ചാലിച്ചെടുത്തിരുന്നു. സമീപകാല കവിതകളിൽ ആ വരികളൊക്കെ ഏറെ ശ്രദ്ദേയമായിത്തീർന്നിരുന്നു. പ്രവാസ ജീവിതത്തിൽ നിന്നും വഴിമാറി ബഷീർ തന്നെ ഒരു കവിതയായി രൂപാന്തരപ്പെടുകയായിരുന്നു.നിരന്തരം കവിതകളുടെ പ്രവാഹമായിത്തീരുന്ന എഴുത്തിൻ്റെ ആദ്യസമാഹാരമാണ് ബെന്യാമിനിലൂടെ നിർവ്വഹിക്കപ്പെടുന്നത്. ഡി.സി ബുക്സാണ്

23മാത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം സുനില്‍ പി ഇളയിടം നിര്‍വഹിക്കും

കോട്ടയം: 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം ആഗസ്റ്റ് 30 ന് വൈകീട്ട് 4.30 സുനില്‍ പി ഇളയിടം നിര്‍വ്വഹിക്കും. താര്‍ക്കിക ബ്രാഹ്മണ്യവും സംവാദാത്മക ജനാധിപത്യവും എന്നതാണ് വിഷയം. കോട്ടയം സി കിഴക്കെമുറി മ്യൂസിയത്തില്‍ ചടങ്ങില്‍ ഡി സി ബുക്സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണജൂബിലി നോവല്‍പുരസ്‌കാരം ബെന്യാമിന്‍ ചട്ടമ്പിശാസ്ത്രം എന്ന നോവലിന്റെ രചയിതാവായ കിംഗ് ജോണ്‍സിന് നല്‍കും. ഒരു ലക്ഷം രൂപയും ഒ വി വിജയന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി

‘ഒരട്ടി മണ്ണ് പുതച്ച്കിടപ്പൂ തീരാക്കടമേ മമജന്മം’

ഫ്രന്‍ഷിപ്പ് ദിനത്തില്‍ അബ്ദുള്‍ സലിം. ഈ.കെ.എഴുതുന്നു ആ ‘സൗഹൃദത്തല്ല്’ അത്ര കടുത്ത് പോകുമെന്ന് നിനച്ചിരുന്നില്ല സത്യത്തില്‍ …. മധ്യവേനല്‍ അവധി കഴിഞ്ഞ് ഇനി രണ്ട് മാസം കഴിയണം ഇനിആ’തല്ലിയോടല്‍’ ആഘോഷത്തിന്… സ്‌കൂള്‍ വിട്ട് സ്വന്തം വീടിനടുത്തെത്തുമ്പോള്‍ അടുത്ത സുഹൃത്തിന്റെ പുറത്തിട്ട് നല്ലൊരു വീക്ക്… തിരിച്ചുമാവും ചിലപ്പോള്‍ വീട്ടിന്റെ പടിയില്‍ വെച്ച് അടി വാങ്ങുന്നത് ആരാജ്യത്തെ രാജകുമാരനാവും… അതിലാര്‍ക്കും പരാതി പറയാനവകാശമില്ല. പിറ്റേ ദിവസം ആ അടിയുടെ പേരില്‍ ആരും വഴക്കിന് പോവില്ല…. സൗഹൃദത്തിന്റെ ഈ മധുരനൊമ്പരം അനുഭവിക്കാത്തവര്‍

ഒരു പൂ വിരിയുന്ന പോലെ

എസ്. രമേശന്‍ നായരെ കുറിച്ച് ചലച്ചിത്രഗാന നിരൂപകനും എഴുത്തുകാരനുമായ വിനോദ് കുമാര്‍ തള്ളശ്ശേരി സ്മരിക്കുന്നു ചില മരണങ്ങള്‍ ഉള്ളില്‍ വല്ലാത്തൊരു നോവുണര്‍ത്തും. മരിച്ചയാളുടെ പ്രശസ്തിയോ അദ്ദേഹത്തോടുള്ള വ്യക്തിപരമായ അടുപ്പമോ ഒന്നുമല്ല ഈ നോവിന് കാരണം. ശ്രീ. എസ്. രമേശന്‍ നായരുടെ വേര്‍പാട് അങ്ങനെ ഒരു വേദന ഉള്ളില്‍ കൊണ്ടുവന്നു. അദ്ദേഹത്തെ നേരിട്ട് ഒരു പരിചയവും എനിക്കില്ലായിരുന്നു. ധാരാളം പാട്ടുകള്‍ കേള്‍ക്കുകയും പാട്ടുകളെ കുറിച്ച് പറയുകയും എഴുതുകയും ചെയ്യുന്ന ആളായിട്ടും അദ്ദേഹത്തിന്റെ പാട്ടുകളെ കുറിച്ച് വേണ്ടത്ര ശ്രദ്ധിക്കാതെ പോയി

error: Content is protected !!
Scroll to Top