Section

malabari-logo-mobile

23മാത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം സുനില്‍ പി ഇളയിടം നിര്‍വഹിക്കും

HIGHLIGHTS : കോട്ടയം: 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം ആഗസ്റ്റ് 30 ന് വൈകീട്ട് 4.30 സുനില്‍ പി ഇളയിടം നിര്‍വ്വഹിക്കും. താര്‍ക്കിക ബ്രാഹ്മണ്യവും സംവാദാത്...

കോട്ടയം: 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം ആഗസ്റ്റ് 30 ന് വൈകീട്ട് 4.30 സുനില്‍ പി ഇളയിടം നിര്‍വ്വഹിക്കും. താര്‍ക്കിക ബ്രാഹ്മണ്യവും സംവാദാത്മക ജനാധിപത്യവും എന്നതാണ് വിഷയം.

കോട്ടയം സി കിഴക്കെമുറി മ്യൂസിയത്തില്‍ ചടങ്ങില്‍ ഡി സി ബുക്സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണജൂബിലി നോവല്‍പുരസ്‌കാരം ബെന്യാമിന്‍ ചട്ടമ്പിശാസ്ത്രം എന്ന നോവലിന്റെ രചയിതാവായ കിംഗ് ജോണ്‍സിന് നല്‍കും. ഒരു ലക്ഷം രൂപയും ഒ വി വിജയന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

sameeksha-malabarinews

47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന 47 പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങില്‍ ബെന്യാമിന്‍ നിര്‍വഹിക്കും.

എം മുകുന്ദന്റെ കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍, ആര്‍ കെ ബിജുരാജിന്റെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, കെ സി നാരായണന്റെ മഹാഭാരതം സ്വതന്ത്ര സോഫ്റ്റ് വെയര്‍, വി മധുസൂദനന്‍നായരുടെ ഇതാണെന്റെ ലോകം, കെ രാജശേഖരന്‍ നായരുടെ ഞാന്‍ എന്ന ഭാവം, അംബികാസുതന്‍ മാങ്ങാടിന്റെ മൊട്ടാമ്പുളി, മനോജ് കുറൂരിന്റെ എഴുത്ത്, എസ് കലേഷിന്റെ ആട്ടക്കാരി, പി എഫ് മാത്യൂസിന്റെ കടലിന്റെ മണം, സോണിയ റഫീക്കിന്റെ പെണ്‍കുട്ടികളുടെ വീട്, വി ആര്‍ സുധീഷിന്റെ മിഠായിത്തെരുവ് തുടങ്ങി 47 പുസ്തകങ്ങളാണ് വാര്‍ഷികത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!