Section

malabari-logo-mobile

ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം

HIGHLIGHTS : Applications for the Children's Literature Awards can be submitted until August 13

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 13 വരെ നീട്ടി. 2018, 2019, 2020 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കഥ/നോവൽ, കവിത, നാടകം, വിവർത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. മുൻവർഷങ്ങളിൽ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കില്ല. അവർക്ക് മറ്റു വിഭാഗങ്ങളിലേക്ക് കൃതികൾ അയയ്ക്കാം.

sameeksha-malabarinews

പരിഷ്‌കരിച്ച പതിപ്പുകൾ പരിഗണിക്കില്ല. പുസ്തകത്തിന്റെ  നാല് പ്രതികൾ വീതം  ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 34 (ഫോൺ: 8547971483) എന്ന വിലാസത്തിൽ ലഭിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!