തിരൂര്‍: വിവിധ മോഷണക്കേസുകളിലെ പ്രതി പിടിയിലായി. കൊട്ടാരക്കര, കൊല്ലം കോട്ടാത്തല, പുത്തൂര്‍ സ്വദേശി കരിക്കാട്ടില്‍ പുത്തന്‍വീടില്‍ അഭിലാഷ് എന്ന കോട്ടാത്തല രാജേഷ്(40) ആണ് പിടിയിലായത്.
ഒരു വര്‍ഷം മുന്‍പ് തിരൂര്‍ പോലീസ് ലൈനിലുള്ള ഫൈസല്‍ ഡോക്ടറുടെ ദന്തല്‍ ക്ലിനിക്കില്‍ വാതില്‍ പൊളിച്ച് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപയും, മൊബൈല്‍ ഫോണും, സിസിടിവി ക്യാമറയുടെ ഡി വി ആറും കളവ് ചെയ്തു കൊണ്ടു പോവുകയും, തിരൂര്‍ ബിപി അങ്ങാടി ബൈപ്പാസ് ജംങ്ങ്ഷനിലുള്ള കെന്‍സി ബൗട്ടിക് എന്ന കടയുടേയും ഔജിന്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയുടെ വാതില്‍ പൊളിച്ചു അകത്തു കയറി 15,000 രൂപയും സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് എന്നിവ കളവു ചെയ്തു കൊണ്ടു പോയ കേസിലെ പ്രതിയാണ് ഇയാള്‍.
എറണാകുളം പാലാരിവട്ടം പോലീസ് അറസ്‌ററ് ചെയ്ത പ്രതിയെ തിരൂര്‍ പോലീസ് കസ്റ്റടിയിലെടുത്ത് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. വിവിധ ജില്ലകളിലായി 140 ഓളം കേസുകളിലെ പ്രതിയാണ് ഇയാള്‍.



