പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ – എം ബഷീറിന്റെ കവിതാ സമാഹാരം ബെന്യാമിൻ പ്രകാശനം ചെയ്തു

പരപ്പനങ്ങാടി സ്വദേശി എം.ബഷീറിൻ്റെ  കവിത സമാഹാരമായ പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ പ്രകാശനം ചെയ്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഓൺലൈൻ വഴി ആഗസ്റ്റ് 30നായിരുന്നു പ്രകാശനം.
നവമാധ്യമങ്ങളിൽ നിരന്തരം കവിതകൾ എഴുതി വന്നിരുന്നു എം.ബഷീർ.
മനുഷ്യൻ്റെ പ്രശ്നങ്ങളേയും പ്രണയങ്ങളേയും സ്വപ്നങ്ങളേയുമൊക്കെ കവിതയുടെ വരികളിൽ ബഷീർ ചാലിച്ചെടുത്തിരുന്നു.
സമീപകാല കവിതകളിൽ ആ വരികളൊക്കെ ഏറെ ശ്രദ്ദേയമായിത്തീർന്നിരുന്നു.
പ്രവാസ ജീവിതത്തിൽ നിന്നും വഴിമാറി ബഷീർ തന്നെ ഒരു കവിതയായി രൂപാന്തരപ്പെടുകയായിരുന്നു.നിരന്തരം കവിതകളുടെ പ്രവാഹമായിത്തീരുന്ന എഴുത്തിൻ്റെ ആദ്യസമാഹാരമാണ് ബെന്യാമിനിലൂടെ നിർവ്വഹിക്കപ്പെടുന്നത്.

ഡി.സി ബുക്സാണ് പ്രസാധകർ.

47ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 47 പുസ്തകങ്ങളുടെ പ്രകാശനമാണ് ചടങ്ങില്‍ ബെന്യാമിന്‍ നിര്‍വഹിച്ചത്.

എം മുകുന്ദന്റെ കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍, ആര്‍ കെ ബിജുരാജിന്റെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, കെ സി നാരായണന്റെ മഹാഭാരതം സ്വതന്ത്ര സോഫ്റ്റ് വെയര്‍, വി മധുസൂദനന്‍നായരുടെ ഇതാണെന്റെ ലോകം, കെ രാജശേഖരന്‍ നായരുടെ ഞാന്‍ എന്ന ഭാവം, അംബികാസുതന്‍ മാങ്ങാടിന്റെ മൊട്ടാമ്പുളി, മനോജ് കുറൂരിന്റെ എഴുത്ത്, എസ് കലേഷിന്റെ ആട്ടക്കാരി, പി എഫ് മാത്യൂസിന്റെ കടലിന്റെ മണം, സോണിയ റഫീക്കിന്റെ പെണ്‍കുട്ടികളുടെ വീട്, വി ആര്‍ സുധീഷിന്റെ മിഠായിത്തെരുവ് തുടങ്ങിയ  പുസ്തകങ്ങളാണ് വാര്‍ഷികത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •