Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭയിലെ ശുചി മുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡെവലപ്പ്‌മെന്റ് ഫോറം   മാര്‍ച്ച് നടത്തി

HIGHLIGHTS : പരപ്പനങ്ങാടി:  ശുചിത്വ പദവി അവാര്‍ഡ് നേടിയ പരപ്പനങ്ങാടി നഗരസഭയിലെ ശുചി മുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡെവലപ്പ്‌മെന്റ്...

പരപ്പനങ്ങാടി:  ശുചിത്വ പദവി അവാര്‍ഡ് നേടിയ പരപ്പനങ്ങാടി നഗരസഭയിലെ ശുചി മുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡെവലപ്പ്‌മെന്റ് ഫോറം (പി.ഡി.എഫ്) നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ദൈനം ദിനം പലവിധ ആവശ്യങ്ങളുമായി എത്തുന്ന സ്ത്രീകള്‍ അടക്കമുള്ള പൊതു ജനങ്ങള്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ വൃത്തിഹീനമായ നിലവിലെ ശുചി മുറികള്‍ വൃത്തിയാക്കി ഉപയോഗ്യയോഗ്യമായ രീതിയില്‍ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ ഭരണ സമിതി ചെയര്‍പേഴ്‌സണും നിലവിലെ ചെയര്‍മാനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിവേദനങ്ങള്‍ നല്‍കിയിട്ട് ഒരു വര്‍ഷത്തോളമായിട്ടും നടപടി സ്വീകരിക്കുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്ന് സമരക്കാര്‍ ആരോപിച്ചു.

എഴുത്തുകാരനും കവിയുമായ സി.പി.വല്‍സന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.കാലിക പ്രസക്തജനകീയ വിഷയങ്ങള്‍ രാഷ്ട്രീയത്തിനുപരിയായി സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിന് പി.ഡി.എഫിനെപ്പോലുള്ള സംഘടനകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാതിരിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന് ശേഷം നടന്ന ധര്‍ണയില്‍ റഫീഖ് ‘ബോംബെ’ അദ്ധ്യക്ഷത വഹിച്ചു. നഹാസ് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ഉമ്മര്‍, അസീസ്, പി.രാമാനുജന്‍, മുഹമ്മദലി ,ശിഹാബ് ,സി.യഹ്‌യ, എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews

യു.ഷാജി മുങ്ങാത്തം തറ, പി.പി.അബൂബക്കര്‍ ,ഖാജാ മുഹ്യുദ്ധീന്‍, സി.സി.അബ്ദുല്‍ ഹക്കീം, ഏനു എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!