തിരൂര്‍ ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി

തിരുര്‍: തിരൂര്‍ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് എക്‌സൈസ് കഞ്ചാവ് ചെടികള്‍ കണ്ടത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തോളം വരുന്ന കഞ്ചാവ് തൈകള്‍ കണ്ടത്തിയത്.

ചെടികള്‍ കണ്ടെത്തിയ ഭാഗത്ത് നഗരത്തിലെ കഞ്ചാവ് ഉപയോഗക്കുന്നവര്‍ കേന്ദ്രീകരിക്കുന്ന സ്ഥലമാണെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത പ്രിവന്റീവ് ഓഫീസര്‍ കെഎം ബാബുരാജ് അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രജീഷ് എന്നിവരാണ് ചെടികള്‍ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നത്.

 

Share news
error: Content is protected !!
Scroll to Top