തിരുവനന്തപുരത്ത് തോക്ക് കൈവശം വെച്ച അഞ്ച് കാശ്മീര്‍ സ്വദേശികള്‍ പിടിയില്‍ : 25 റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തു

തിരുവനന്തപുരം ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വെച്ച അഞ്ച് കാശ്മീര്‍ സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരം കരമനയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കശ്മീര്‍ സ്വദേശികളായ ഷൗക്കത്തലി, ഷാക്കൂര്‍ അഹമ്മദ്. ഗുല്‍സമാന്‍,മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായത്.

എടിഎമ്മില്‍ പണം നിറക്കുന്ന സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരാണ് ഇവര്‍. കരമന പോലീസാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് അഞ്ച് ഇരട്ടക്കുഴല്‍ തോക്കും, 25 റൗണ്ട് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ ആറുമാസമായി തിരുവനനന്തപുരത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇവരെ കേരള പോലീസും, കേന്ദ്ര ഇന്റലിജെന്‍സ് വിഭാഗവും, മിലട്ടറി ഇന്റലിജെന്‍സും ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Share news
error: Content is protected !!
Scroll to Top