മണ്ണാര്‍ക്കാട് ഇരുമ്പകചോലയില്‍ ഉരുള്‍പൊട്ടല്‍; റോഡില്‍ വെള്ളം കയറി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഇരുമ്പകചോലയില്‍ ഉരുള്‍പ്പൊട്ടി. ആളപായമില്ല.

വൈകീട്ട് മൂന്നരയോടെയാണ് ഉരുളപൊട്ടല്‍. 2019ല്‍ ഉരുള്‍പൊട്ടിയ മേഖലയോട് ചേര്‍ന്ന മേഖലയിലാണ് സംഭവം.

കൃഷിനാശമുണ്ട്. കാഞ്ഞിരം കല്ലംകഴി റോഡില്‍ വെള്ളം കയറി. പ്രദേശത്ത് മഴയുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി.

Share news
error: Content is protected !!
Scroll to Top