Section

malabari-logo-mobile

അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാക്രമണം ആശിഷ് അറസ്റ്റില്‍

HIGHLIGHTS : Ashish arrested for molesting mother and son

കൊല്ലം: കൊല്ലം പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാക്രമണം നടത്തിയ ആശിഷ് സോണി അറസ്റ്റില്‍. തെന്മലയില്‍ നിന്നാണ് ആശിഷിനെ പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ആശിഷ് സദാചാര ഗുണ്ടായിസം കാണിച്ച് അമ്മയെയും മകനെയും മര്‍ദ്ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഏഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

sameeksha-malabarinews

ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തി. ഈ സമയത്താണ് ഇയാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പിവടി കൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു.

അക്രമം തുടരവെ തടയാനെത്തിയ ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും ഷംല പറഞ്ഞു. പ്രദേശത്ത് എത്തുന്നവര്‍ക്ക് നേരെ സദാചാര ആക്രമണം നടത്തുന്നത് ആശിഷിന്റെ സ്ഥിരംപരിപാടിയാണെന്നും ബീച്ചില്‍ എത്തുന്ന വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണം കൈവശപ്പെടുത്തുന്നതും ഇയാളാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!