Section

malabari-logo-mobile

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ;എസ്. ഹരീഷിന്റെ ‘മീശ’ മികച്ച നോവല്‍

HIGHLIGHTS : 2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ മീശ മികച്ച നോവലിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി. 25000 രൂപയും സാക്ഷ്യപത...

2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ മീശ മികച്ച നോവലിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.

പി വത്സലയ്ക്കും എന്‍.വി.പി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് സമ്മാനം. എന്‍.കെ.ജോസ്, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍, റോസ് മേരി, യു.കലാനാഥന്‍, സി.പി.അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്‌കാര തുക.

sameeksha-malabarinews

മറ്റ് പുരസ്‌കാരങ്ങള്‍

പി.രാമന്‍ (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്)
എം.ആര്‍.രേണുകുമാര്‍ (കവിത-കൊതിയന്‍)
വിനോയ് തോമസ് (ചെറുകഥ-രാമച്ചി)
സജിത മഠത്തില്‍ (നാടകം- അരങ്ങിലെ മത്സ്യഗന്ധികള്‍)
ജിഷ അഭിനയ (നാടകം- ഏലി ഏലി ലമാ സബച്താനി)
ഡോ.കെ.എം.അനില്‍ (സാഹിത്യ വിമര്‍ശനം- പാന്ഥരും വഴിയമ്പലങ്ങളും)
ജി. മധുസൂദനന്‍ (വൈജ്ഞാനിക സാഹിത്യം- നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി)
ഡോ. ആര്‍. വി. ജി. മേനോന്‍ (വൈജ്ഞാനിക സാഹിത്യം- ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം), എം.ജി.എസ്.നാരായണന്‍ (ജീവചരിത്രം/ആത്മകഥജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍) കാഴ്ചകള്‍), അരുണ്‍ എഴുത്തച്ഛന്‍ (യാത്രാവിവരണം വിശുദ്ധ പാപങ്ങളുടെ ഇന്ത്യ), കെ. അരവിന്ദാക്ഷന്‍ (വിവര്‍ത്തനം-ഗോതമബുദ്ധന്റെ പരിനിര്‍വ്വാണം), കെ. ആര്‍. വിശ്വനാഥന്‍ (ബാലസാഹിത്യം- ഹിസാഗ), സത്യന്‍ അന്തിക്കാട് (ഹാസ്യസാഹിത്യം- ഈശ്വരന്‍ മാത്രം സാക്ഷി)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!