
പൊള്ളാച്ചി: വാൽപ്പാറ വാഹാനാപകടത്തിൽ എട്ട് പേർ മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്നും യാത്ര പോയ ടെമ്പോ ട്രാവലർ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത് .
വൈകീട്ടോടെയാണ് സംഭവം. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു.പാറമ്മൽ എൽ പി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.പതിനാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ.ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം പാങ്ങിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അധ്യാപകർ. ആളിയാർ ചുരത്തിൽ വെച്ച് നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവിൽ നിന്ന് പത്താം വളവിലേക്ക് മറിയുകയായിരുന്നു. വാഹനം പൂർണമായും തകർന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




