നാടകഭവം നാടകോത്സവത്തിന് തിരൂരില്‍ തുടക്കമായി

തിരൂര്‍: നഗരസഭ, കേരള സംഗീത നാടക അക്കാദമി, ജ്വാല ഫിലിം സൊസൈറ്റി, പുരോഗമന കലാ സമിതി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന നാടകഭവം നാടകോത്സവത്തിന്റെ ഉദ്ഘാടനം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: നഗരസഭ, കേരള സംഗീത നാടക അക്കാദമി, ജ്വാല ഫിലിം സൊസൈറ്റി, പുരോഗമന കലാ സമിതി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന നാടകഭവം നാടകോത്സവത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണും അഭിനേത്രിയുമായ കെ.പി.എ.സി ലളിത നിര്‍വ്വഹിച്ചു. തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടന്ന ചടങ്ങില്‍ തിരൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ബാവ, കാലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടന ദിനമായ ഇന്നലെ(ഓഗസ്റ്റ് ആറ്) ഗിരീഷ് കളത്തില്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാല്പതാം നാള്‍ നാടകം അരങ്ങേറി. രണ്ടാം ദിനമായ ഇന്ന് (ഓഗസ്റ്റ് ഏഴ്) വൈകുന്നേരം 5.30ന് നാടകം സമൂഹം ജീവിതം എന്ന വിഷയത്തില്‍ കരി വള്ളൂര്‍ മുരളി പ്രഭാഷണം നടത്തും. തുടര്‍ന്ന് വൈകുന്നേരം 6.30ന് ചെന്നൈ മക്തൂബ് തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന തൂമതിപ്പൂവ് അരങ്ങേറും. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നടുവില്‍ സ്വന്തം സത്വം തിരിച്ചറിയുന്ന കന്യാസ്ത്രീയുടെ കഥയാണ് നാടകത്തിന്റെ ഇതിവൃത്തം.
ഓഗസ്റ്റ് എട്ടിന് വൈകുന്നേരം 6.30ന് തോപ്പില്‍ ഭാസിയുടെ മുടിയനായ പുത്രന്‍ എന്ന നാടകം കായംകുളം കെ.പി.എ.സി അവതരിപ്പിക്കും. ഫുട്ബോള്‍ ഇതിവൃത്തമാക്കി മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന ബൊളീവിയന്‍ സ്റ്റാര്‍സ് നാടകം ഓഗസ്റ്റ് ഒമ്പത് വൈകുന്നേരം 6.30ന് അരങ്ങേറും.
ഓഗസ്റ്റ് 10ന് വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം പ്രമുഖ നാടക നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 6.30 മുതല്‍ സംഗീത നാടക അക്കാദമി ഒരുക്കുന്ന അനശ്വരനാടക ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതാവിഷ്‌കാരം അരങ്ങേറും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •