Latest News

പലതവണ ചായ ചോദിച്ചിട്ടും കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു;കൊടും ക്രൂരത നിലമ്പൂരില്‍

മലപ്പുറം: ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. നിലമ്പൂര്‍ കൂറ്റമ്പാറയിലാണ് നാടിനെ നടുക്കിയ കൊടും ക്രൂരത നടന്നത്. കൂറ്റമ്പാറ സ്വദേശി സുനില്‍ ബാബുവിന്റെ ഭാര്യ രജില(30)യാണ് കൊല്ലപ്പെട്ടത്. അമ്മായി അമ്മ ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. സംഭവത്തില്‍ ഭര്‍തൃമാതാവായ ശാന്ത (72)യെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നില്‍വെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് […]

അരീക്കോട് ബസ്സും ഇന്നോവ കാറും കൂട്ടി ഇടിച്ച് അപകടം;നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം:അരീക്കോട് ആലുക്കലില്‍ ഇന്നോവ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഇന്നോവയില്‍ ഉള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ബസ്സിലെ യാത്രക്കാര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലുകളിലും താലൂക്ക് ഹോസ്പിറ്റലിലേക്കും മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

വള്ളിക്കുന്ന്:വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 22 ാം വാര്‍ഡില്‍ജിയുപിഎസ് റസിഡന്‍സ് അസോസിയേഷന്‍ കോംട്രെസ്റ്റ് കണ്ണാശുപത്രി കാലിക്കറ്റുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനയും തിമിരനിര്‍ണ്ണയക്യമ്പും സംഘടിപ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി ശാലിനി ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് രമണി കെ ടി അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ വിക്രമന്‍ ഇ. കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ ഡോ.ഡാനിയ നേത്ര സംരക്ഷണത്തെ കുറിച്ച് സംസാരിച്ചു. സ്മിത മധു നന്ദിയും പറഞ്ഞു. ക്യാമ്പില്‍ നൂറ്റിയംപതോളം പേര്‍ പങ്കെടുത്തു.

error: Content is protected !!
Scroll to Top