യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

കോഴിക്കോട് : സുഹൃത്തായ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. തൃശൂർ ചാവക്കാട് സ്വദേശി തെക്ക് പറമ്പത്ത് വീട്ടിൽ ടി പി ഫിറോസി (27)നെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച പുലർച്ചെ തൃശൂർ സ്വദേശിനിയായ പരാതിക്കാരിയും സുഹൃത്തുംകൂടെ മാങ്കാവ് വളയനാട്ടുള്ള വാടക വീട്ടിൽ വസ്ത്രങ്ങൾ പാക്കു ചെയ്യുന്നതിനിടെ പരാതിക്കാരിയെ ആക്രമിക്കണമെന്ന ലക്ഷ്യത്തോടെ മുറിയിലേക്ക് അതിക്രമിച്ചുകയറി വന്ന് കത്തികൊണ്ട് യുവതിയുടെ നെഞ്ചത്തും പുറത്തും കാലിലും കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

പ്രതിയെ വളയനാട് പരിസരത്തു നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുരുവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ പ്രതിയ്ക്ക് ചാവക്കാട്, ഗുരുവായൂർ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കൈവശംവച്ചതിനും വധശ്രമത്തിനും പൊതു ജനശല്യത്തിനും അതിക്രമിച്ചുകയറി ആക്രമിച്ചതിനും നിരവധി കേസുകൾ നിലവിലുണ്ട്.

Share news
error: Content is protected !!
Scroll to Top